ഒരു ചാലിലും തളരാത്ത കാലുകള്‍.
പാടേറെയുള്ള പാടമുഴാനും
ഞാറു നടാനും കൈകള്‍.
രണ്ടും യന്ത്രനിര്‍മിതം.
ഞാറു നടാനും കൈകള്‍.
രണ്ടും യന്ത്രനിര്‍മിതം.
യന്ത്രം തന്നെ കച്ച മെതിക്കുന്നു.
നെല്ലുകുത്തിയരിയാക്കുന്നു.
നെല്ലുകുത്തിയരിയാക്കുന്നു.
ചില്ലിക്കാശോ, ചില്ലുപാത്രത്തില്‍
ചായയോ, ഇലച്ചീന്തില്‍ പച്ചരിച്ചോറോ
കൊടുത്ത് യന്ത്രത്തെ പോറ്റേണ്ടതില്ല.
ചായയോ, ഇലച്ചീന്തില്‍ പച്ചരിച്ചോറോ
കൊടുത്ത് യന്ത്രത്തെ പോറ്റേണ്ടതില്ല.
തേയ്മാനം വന്നു തകരാറായപ്പോള്‍
മക്കള്‍ വലിച്ചെറിഞ്ഞ വൃദ്ധദമ്പതികള്‍
തുരുമ്പിച്ച് മരിച്ച യന്ത്രത്തിന്റെ
പാവനസ്മരണക്കായി വര്‍ത്തമാന-
പ്പത്രത്തില്‍ ചരമക്കുറിപ്പു
കൊടുത്ത് കൃതാര്‍ഥരായി.
മക്കള്‍ വലിച്ചെറിഞ്ഞ വൃദ്ധദമ്പതികള്‍
തുരുമ്പിച്ച് മരിച്ച യന്ത്രത്തിന്റെ
പാവനസ്മരണക്കായി വര്‍ത്തമാന-
പ്പത്രത്തില്‍ ചരമക്കുറിപ്പു
കൊടുത്ത് കൃതാര്‍ഥരായി.
No comments:
Post a Comment