Aug 1, 2017

ദൈവം

അവര്‍ ദൈവത്തെ സര്‍വശക്തനാക്കി.
ദൈവം ചോദിച്ചു:
സ്‌നേഹത്തിനെങ്ങനെ ശക്തനാകാന്‍ കഴിയും?
അവര്‍ ദൈവത്തെ സമ്പന്നനാക്കി.
ദൈവം ചോദിച്ചു:
സ്‌നേഹത്തിനെങ്ങനെ സമ്പന്നനാകാന്‍ കഴിയും?
അവര്‍ ദൈവത്തെ അതിശയനും സര്‍വവ്യാപിയുമാക്കി.
ദൈവം ചോദിച്ചു: അതിശയിപ്പിക്കുന്നതാണോ സ്‌നേഹം?
സകലതുമായി വ്യാപിച്ചുനില്‍ക്കുന്ന അഹങ്കാരമാണോ സ്‌നേഹം?
നിരാലംബനും നിത്യമുക്തനും നിര്‍മമ്മനുമാക്കി.
ദൈവത്തിന് കരച്ചില്‍ വന്നു. നിഷ്‌കളങ്കതയോടെ കരഞ്ഞു.
രൂപിയും വിരൂപിയും അരൂപിയുമാക്കി.
സ്‌നേഹത്തിന്റെ നേര്‍ത്തച്ചരടില്‍ കൊരുത്തുവെച്ചിരിക്കുന്ന
തുഷാരമണികള്‍ പോലെ ദൈവം സ്‌നേഹത്തിന്റെ കണ്ണീരായി
സ്വയം കരഞ്ഞലിഞ്ഞ് ഇല്ലാതെയായി.
പിന്നെ സ്‌നേഹം മാത്രമായി. സ്‌നേഹം മാത്രമായി.

No comments:

Post a Comment