Jul 5, 2017

പ്രണയത്തിനൊരു ദിനമെന്തി-
നനുദിനവും നാം പ്രണയിനികള്‍.
പ്രളയകാലം വരെ പ്രണയംതുടരുമീ
നമ്മളേതു കാലവും പൂത്തുനിന്നവര്‍
പൂത്തുതളിര്‍ത്തവര്‍, ശിശിരവും ഹേമന്ദവും
വന്നത് പ്രണയച്ചൂടിൽ പെട്ട് മറന്നവര്‍
മഴയൊട്ടിപ്പിടിച്ചതും വെയില്‍ നമ്മേ തൊട്ടതും
നിലാവിരുളിനെ പുണര്‍ന്നതും മറന്നവര്‍
ദിനരാത്രങ്ങളില്‍ സ്വയം മറന്നന്യോന്യം
കാണാതെ, നീയെന്റെ സ്വപ്‌നം കണ്ടതും
ഞാന്‍ നിന്റെ സ്വപ്‌നം കണ്ടതും
കാലം പ്രണയമായ് നമുക്ക് കൂട്ടുനിന്നതും
നാം മറക്കാത്ത കാലംവരെ, യെല്ലാ ദിനവും
നമുക്ക് പ്രണയാർദ്രമാം ദിനം സഖീ!

No comments:

Post a Comment