കാടകംപൂത്തു, ധന്യതയില്‍ മഴപെയ്ത-
കതാരിന്‍ നേര്‍ത്ത പ്രതലവും തളിര്‍ത്തു.
മഴുവേന്താത്ത നിന്‍ കൈകളില്‍ നീരിറ്റി-
വാനനീലിമ പ്രണയസന്ദേശം പകര്‍ന്നു.
കതാരിന്‍ നേര്‍ത്ത പ്രതലവും തളിര്‍ത്തു.
മഴുവേന്താത്ത നിന്‍ കൈകളില്‍ നീരിറ്റി-
വാനനീലിമ പ്രണയസന്ദേശം പകര്‍ന്നു.
കാണാത്തൊടികളും കുളങ്ങളും നദിയും
നിനക്കായ് ജലസിംഹാസനമൊരുക്കി.
നിനക്കായ് ഉദിച്ചസ്തമിച്ച സൂര്യനും
നിലാവൊരുക്കിയ ചന്ദ്രനും നക്ഷത്രങ്ങളും
നീനട്ട മരത്തണലിന്‍ പതിയിടങ്ങളില്‍
വെളിച്ചവുമിരുളുമായി നിനക്ക് കൂട്ടിരുന്നു.
നിനക്കായ് ജലസിംഹാസനമൊരുക്കി.
നിനക്കായ് ഉദിച്ചസ്തമിച്ച സൂര്യനും
നിലാവൊരുക്കിയ ചന്ദ്രനും നക്ഷത്രങ്ങളും
നീനട്ട മരത്തണലിന്‍ പതിയിടങ്ങളില്‍
വെളിച്ചവുമിരുളുമായി നിനക്ക് കൂട്ടിരുന്നു.
നീ ജലമായ്, നീ തണലായ്, നീ തന്നെ
ജീവനും ജീവിതവും ജീവജാലവുമായ്.
ജീവനും ജീവിതവും ജീവജാലവുമായ്.
കനിയും കനിവും നീതന്നെ നീതന്നെയായ്.
No comments:
Post a Comment