കാറ്റും വെയിലും മഴയും-
നമ്മളേറ്റം കൊണ്ട് കളിച്ചൊരുകാലം
വിരുന്നിനുവന്നൊരു കിളികള്‍
നമ്മെ കൂട്ടിനുകൂട്ടിയ പഴയൊരുകാലം
പാത്തുപതുങ്ങി നടന്നൊരു കാലം
പത്തായം പുരയാക്കിയ കാലം
വിരുന്നിനുവന്നൊരു കിളികള്‍
നമ്മെ കൂട്ടിനുകൂട്ടിയ പഴയൊരുകാലം
പാത്തുപതുങ്ങി നടന്നൊരു കാലം
പത്തായം പുരയാക്കിയ കാലം
നീറ്റില്‍ ചെളിയില്‍ പൊടിമണ്‍തൊടിയില്‍
കെട്ടിമറിഞ്ഞ് പുളഞ്ഞൊരു കാലം
കാട്ടുകടന്തല്‍ കുത്തിയടര്‍ത്തിയാ-
നീറ്റലില്‍ നീറിയുറങ്ങിയ കാലം
കൊച്ചുകിണറ്റില്‍ വീണൊരു പൂച്ചയെ
തൊട്ടിയിറക്കി പൊക്കിയ കാലം
കെട്ടിമറിഞ്ഞ് പുളഞ്ഞൊരു കാലം
കാട്ടുകടന്തല്‍ കുത്തിയടര്‍ത്തിയാ-
നീറ്റലില്‍ നീറിയുറങ്ങിയ കാലം
കൊച്ചുകിണറ്റില്‍ വീണൊരു പൂച്ചയെ
തൊട്ടിയിറക്കി പൊക്കിയ കാലം
കൂനകള്‍ കൂട്ടിയ നെല്‍മണിയടിയില്‍
പമ്മിയടങ്ങിയിരുന്നൊരു കാലം
വരിക്കപ്ലാവില്‍ തെങ്ങില്‍ കമുകില്‍
മാവില്‍ പുളിയില്‍ കേറിയ കാലം
തെച്ചിവളര്‍ന്നൊരു വീട്ടുവളപ്പില്‍
തെറ്റിനടന്ന് തകര്‍ത്തൊരു കാലം
പമ്മിയടങ്ങിയിരുന്നൊരു കാലം
വരിക്കപ്ലാവില്‍ തെങ്ങില്‍ കമുകില്‍
മാവില്‍ പുളിയില്‍ കേറിയ കാലം
തെച്ചിവളര്‍ന്നൊരു വീട്ടുവളപ്പില്‍
തെറ്റിനടന്ന് തകര്‍ത്തൊരു കാലം
അക്കാലം പോയ് അക്കഥയും പോയ്
ഒത്തുകളിച്ചവര്‍ പലരായ് പലതായ്
കോലംകെട്ടവര്‍ പലവകയായി
അപരിചിതരായവര്‍ പലവഴി പോയി
ഒത്തുകളിച്ചവര്‍ പലരായ് പലതായ്
കോലംകെട്ടവര്‍ പലവകയായി
അപരിചിതരായവര്‍ പലവഴി പോയി
No comments:
Post a Comment