Jul 5, 2017

ഒരു പൂവ് ചോദിച്ചു
നീയെനിക്കൊരു പൂക്കാലം തന്നു
തേനൂറുമോർമയും, തീരത്തു
തനിച്ചിരിക്കെ കൂട്ടിനായരുവിയും
ആകാശവും മിന്നും നക്ഷത്രങ്ങളും
തെല്ലിടെ തെളിഞ്ഞണഞ്ഞകലുന്ന
മിന്നൽപ്പിണരുകളും കാറ്റിന്റെ
തൊടലും തലോടലും തീരത്തു
മറന്നിട്ട കല്ലും പളുങ്കുമീ മഹാ-
തീരത്തിൻ തീരാത്ത രഹസ്യവും
നീ തന്നെ നീ തന്നെ നീ തന്നെ -
യാണെന്ന സത്യവും എല്ലാം മറന്നിനിയൊന്നായ് തീരുവാ-
നതിനുള്ളിലതിഗൂഢമായൊളി -
ക്കുവാൻ കൊതിക്കുന്ന വിശ്വ-
പ്രപഞ്ചമേ നീ തന്നു പോയതെന്തേ?
ഒരു പൂവ് ചോദിച്ചു
നീ തന്നെ പൂവായ് പൂക്കാലമായി

No comments:

Post a Comment