സമയമില്ലപോലും ഓര്‍ക്കുവാന്‍,
ഒന്നോര്‍ത്താ പ്രണയം വെറുതെ
വിസ്മൃതിയിലൊഴുക്കുവാന്‍...
വിസ്മൃതിയിലൊഴുക്കുവാന്‍...
പഴയകലാലയവാതില്‍ക്കലെത്തി
പല ചിരാതീത ചിന്തയില്‍മുങ്ങി
പുതിയകാലത്തെയോട്ടം മറന്ന-
ടുത്തിരുന്നന്യോന്യമോര്‍ക്കാന്‍
സമയില്ലെന്ന് നീയും ഞാനും.
പല ചിരാതീത ചിന്തയില്‍മുങ്ങി
പുതിയകാലത്തെയോട്ടം മറന്ന-
ടുത്തിരുന്നന്യോന്യമോര്‍ക്കാന്‍
സമയില്ലെന്ന് നീയും ഞാനും.
പഴയപുസ്തത്താളുകള്‍ ദ്രവിച്ചു
പഴയ സൂര്യനും ചന്ദ്രനും മറഞ്ഞു
ഇല്ല പഴയ നിലാവും നിശീഥിനിയും
നാം നിന്നു കൊണ്ട പ്രേമവര്‍ഷവും,
ഇല്ല പഴയയാ നീയും ഞാനും പോലും.
പഴയ സൂര്യനും ചന്ദ്രനും മറഞ്ഞു
ഇല്ല പഴയ നിലാവും നിശീഥിനിയും
നാം നിന്നു കൊണ്ട പ്രേമവര്‍ഷവും,
ഇല്ല പഴയയാ നീയും ഞാനും പോലും.
ആകെയുള്ളതീ സമയമില്ലാത്ത നമ്മള്‍
സമയമുണ്ടാക്കിക്കളിക്കാന്‍ കൊതിക്കുന്നവര്‍
ഭ്രാന്തമായൊരോട്ടത്തിലാഴ്ന്നു മുങ്ങി
പ്രണയത്തെ ഒഴുക്കിക്കളഞ്ഞവര്‍
ഒന്നോര്‍ത്തെടുക്കുവാന്‍ ഒന്നുമില്ലാത്തവര്‍.
സമയമുണ്ടാക്കിക്കളിക്കാന്‍ കൊതിക്കുന്നവര്‍
ഭ്രാന്തമായൊരോട്ടത്തിലാഴ്ന്നു മുങ്ങി
പ്രണയത്തെ ഒഴുക്കിക്കളഞ്ഞവര്‍
ഒന്നോര്‍ത്തെടുക്കുവാന്‍ ഒന്നുമില്ലാത്തവര്‍.
No comments:
Post a Comment