Jul 5, 2017

നാമെത്ര മാറിയീ നമ്മുടെ വഴികളും
'നാം' എന്ന ചിന്തയും കൂട്ടും കളികളും
കൂടപ്പിറപ്പെന്ന ചേതോവികാരവും
കൂടെന്ന വീടെന്ന നാടെന്ന ചിന്തയും
നാമെന്നുമൊന്നെന്ന വീറും കരുതലും
ഒന്നിച്ചലഞ്ഞുള്ള നേരംപോക്കലും
നീയെൻ തുണയെന്ന ധൈര്യപ്പെടുത്തലും
നാമിത്രമാറി, ഞാൻ ഞാൻ മാത്രമായി
നീ നീയെന്ന ഭാവത്തിൻ തന്മാത്രയായി
മുറിക്കുള്ളിൽ മുനിയായ് തപസ്സിരിപ്പായി
വീടിനെ നാടിനെ അറിയാതെയായി
കളിയും ചിരിയും നാം മറന്നെന്നേ
പണം മാത്രം വിരിയിക്കാനടയിരിപ്പായി
കുതന്ത്രത്തിലാണ്ട് വെറും യന്ത്രമായി

No comments:

Post a Comment